SignIn
Kerala Kaumudi Online
Thursday, 19 September 2024 2.05 AM IST

പ്രതികളായ സഹോദരന്മാർ പിടിയിൽ

Increase Font Size Decrease Font Size Print Page
vinu-k-sathyan
വിനു.കെ.സത്യൻ

വൈപ്പിൻ: വ്യത്യസ്ത കേസുകളിൽ പ്രതികളായ സഹോദരന്മാർ പൊലീസ് പിടിയിലായി. ചെറായി ബീച്ച് റോഡിലുള്ള കാർത്തിക എന്റർപ്രൈസസിൽ അതിക്രമിച്ച് കയറി കടഉടമയെ ഭീഷണിപ്പെടുത്തുകയും തടയാൻ ശ്രമിച്ച നിഖിൽ എന്ന യുവാവിനെ സോഡാക്കുപ്പിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ രണ്ടാംപ്രതി ചെറായി കൊടുശേരിവീട്ടിൽ വിനു കെ.സത്യൻ (31), കോളനി കേന്ദ്രീകരിച്ച് അനധികൃത മദ്യവില്പന നടത്തിയ കേസിൽ ഒളിവിലായിരുന്ന മനു കെ.സത്യൻ (34 ) എന്നിവരെയാണ് മുനമ്പം പൊലീസ് അറസ്റ്റുചെയ്തത്.

manu-k-sthyan
മനു.കെ.സത്യൻ

മുനമ്പം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളുമാണ് ഇരുവരും. വിനു കെ.സത്യനെ പൊലീസ് പിന്തുടർന്ന സമയം കായലിൽ ചാടി. തുടർന്ന് പൊലീസ് കായലിൽച്ചാടി സാഹസികമായാണ് പിടികൂടിയത്. മദ്യം കടത്തുന്നതിന് ഉപയോഗിച്ച മനു കെ.സത്യന്റെ ഉടമസ്ഥതയിലുള്ള മാരുതികാറും പൊലീസ് പിടിച്ചെടുത്തു. ഇരുവരെയും റിമാൻഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, ARRESTED
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.