കൊച്ചി: അസോസിയേഷൻ ഒഫ് ഫുഡ് സയന്റിസ്റ്റ്സ് ആൻഡ് ടെക്നോളജിസ്റ്റ് ഇന്ത്യ (എ.എഫ്.എസ്.ടി.ഐ) കൊച്ചിൻ ചാപ്റ്ററിന്റെയും നിറ്റാ ജലറ്റിൻ ഇന്ത്യ ലിമിറ്റഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക ഭക്ഷ്യസുരക്ഷാ ദിനം ആചരിച്ചു. നിറ്റാ ജലാറ്റിൻ കാക്കനാട് ഡിവിഷനിൽ നടന്ന ദിനാചരണം നിറ്റാ ജലറ്റിൻ സീനിയർ ജനറൽ മാനേജർ കെ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. സി.ഐ.എഫ്.ടി മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.ടി.വി. ശങ്കർ മുഖ്യപ്രഭാഷണം നടത്തി. അസോ. ദേശീയ വൈസ് പ്രസിഡന്റ് ഡോ. ഡി.ഡി. നമ്പൂതിരി, എ.എഫ്.എസ്.ടി.ഐ കൊച്ചിൻ ചാപ്റ്റർ പ്രസിഡന്റ് ഡോ. ജേക്കബ് മേലേടം, യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് സയൻസ് അസോസിയേറ്റ് പ്രൊഫ. ഡോ.മായ രാമൻ, നിറ്റാ ജലാറ്റിൻ ക്വാളിറ്റി അഷ്വറൻസ് വിഭാഗം മേധാവി ഡോ. കെ.ആർ. ചിത്ര, എ.എഫ്.എസ്.ടി.ഐ കൊച്ചിൻ ചാപ്റ്റർ വൈസ് പ്രസിഡന്റ് കെ. ശശികുമാർ, സെക്രട്ടറി ജയൻ ജേക്കബ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |