കൊച്ചി: പരസ്യമേഖലയിൽ തൊഴിലാളികൾക്കായി ക്ഷേമനിധിയും പെൻഷനും അടിയന്തരമായി നടപ്പിലാക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ് ആവശ്യപ്പെട്ടു. ഓൾ കേരള ഔട്ട്ഡോർ അഡ്വർടൈസിംഗ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന നേതൃത്വ കൺവെൻഷൻ എറണാകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഓൾ കേരള ഔട്ട്ഡോർ അഡ്വർടൈസിംഗ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ കെ.കെ. ജയപ്രകാശ് അദ്ധ്യക്ഷനായി. സാബു ജോർജ് , സംസ്ഥാന ജില്ലാ നേതാക്കളായ കെ.ബി. സോമരാജ്, സുരേഷ് തൈക്കാട്, വി. എം. മനോജ്, ജജോഷ് ഗോകുലൻ, ടി.വി. വിമൽ, കെ.എം വിനോദ്, ടി.പി നൗഫൽ, കെ. മഹേന്ദ്രൻ, സുനിൽ പൂജപ്പുര എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |