ചോറ്റാനിക്കര : സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്ത നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിനെ സമ്പൂർണ ശുചിത്വ പഞ്ചായത്തായി കളക്ടർ എൻ.എസ്.കെ. ഉമേഷ് പ്രഖ്യാപിച്ചു. ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ്, എറണാകുളം എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ജോയ് കെ.ജെ.,വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. സിജു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലതാ ഭാസി, പഞ്ചായത്ത് സെക്രട്ടറി ബീഗം സൈന, മുളന്തുരുത്തി ബ്ലോക്ക് അംഗങ്ങളായ അജി കെ.കെ, ജൂലിയറ്റ് ബേബി
തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |