കാലടി: ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റാ സയൻസ് വിഭാഗം വിദ്യാർത്ഥികൾ ചേർന്ന് നിർമ്മിച്ച 'ശങ്കരണി' എന്ന വെർച്വൽ ചാറ്റ് ബോട്ട് കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളായ മാധവൻ വി., തോമസ് എൽദോസ്, റിച്ചാർഡ് ബി. മേലത്ത്, നോയൽ മാത്യു ജിൻസ്, അക്ഷയ് എസ്., അസ്ഫർ കെ.എൻ., ആൽവിൻ ആന്റണി എം.ജെ., സാരംഗ് ആർ. എന്നിവരാണ് ചാറ്റ് ബോട്ട് നിർമ്മിച്ചത്. റിയാഫൈ ടെക്നോളജീസ് ഉപമേധാവി ബെന്നി സേവിയർ സാങ്കേതിക പരിശോധന നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ.എം.എസ് മുരളി, ഡോ. ശാരിക എസ്, പി. വി. രാജാരാമൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |