കൊച്ചി: പിറവം വെളിയനാട് ആസ്ഥാനമായ ചിന്മയ മിഷന്റെ കീഴിലെ ചിന്മയ അന്തർദേശീയ കേന്ദ്രം വിദ്യാർത്ഥികൾക്കായി 23 മുതൽ 29 വരെ ക്യാമ്പ് സംഘടിപ്പിക്കും. 14 മുതൽ 18 വയസ് വരെയുള്ളവർക്കാണ് അവസരം. ആദി ശങ്കരാചാര്യയരുടെ ജന്മഗ്രഹമായ മേൽപ്പാഴൂർമന കേന്ദ്രീകരിച്ചാകും ക്യാമ്പ് നടക്കുന്നത്. ഭരതത്തിന്റെ പാരമ്പര്യവുമായി പുതുതലമുറയെ ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ്. ചരിത്രം, കല, കായികം, സാംസ്‌കാരികം, ജ്യോതിശാസ്ത്രം തുടങ്ങിയ മേഖലകളെ ആഴത്തിൽ അറിയുകയും പരിചയപ്പെടാനുമുള്ള അവസരം ക്യാമ്പിലുണ്ട്. യോഗ, ധ്യാനം, കളരിപ്പയറ്റ് പരിശീലനം തുടങ്ങിയവയും ക്യാമ്പിന്റെ ഭാഗമാണ്. രജിസ്‌ട്രേഷനും വിവരങ്ങൾക്കും: 9207711136
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |