കൊച്ചി: സിനിമ, ടെലിവിഷൻ മേഖലയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ സെലിബ്രിറ്റി ക്രിക്കറ്റേഴ്‌സ് ഫ്രറ്റേണിറ്റി കളമശേരി സെന്റ്‌പോൾസ് കോളേജ് ഗ്രൗണ്ടിൽ നടത്തുന്ന ബ്രാഞ്ച് എക്‌സ് സി.സി.എഫ് പ്രീമിയർ ലീഗിൽ ഇന്നലെ ഹിപ്പോ ഹിറ്റേഴ്‌സ്, റിനോ റേഞ്ചേഴ്‌സ്, സീബ്ര സീൽസ് ടീമുകൾക്ക് വിജയം. ആദ്യ മത്സരത്തിൽ വിഷ്ണു ഉണ്ണിക്കൃഷ്ണൻ ഓണറായ ചീറ്റ ചേസേഴ്സിനെ സുരാജ് വെഞ്ഞാറമൂടിന്റെ സീബ്ര സീൽസ് അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു. രണ്ടാം മത്സരത്തിൽ അഖിൽ മാരാരുടെ ഫീനിക്‌സ് പാന്തേഴ്‌സിനെ ആന്റണി പെപ്പെയുടെ റിനോ റേഞ്ചേഴ്‌സ് പരാജയപ്പെടുത്തി. മൂന്നാം മത്സരത്തിൽ ലൂക്ക്മാന്റെ ഹിപ്പോ ഹിറ്റേഴ്‌സ് 57 റൺസിന് ജേതാക്കളായി. ഇന്നും നാളെയുമായി രണ്ടാം റൗണ്ട് മത്സരങ്ങൾ നടക്കും. 25നാണ് ഫൈനൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |