കൊച്ചി: ഗൾഫ് രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 90 ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയെ മുംബയിൽ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കാരക്കൽ സ്വദേശി റോബിൻ സക്കറിയയാണ് (40) കണ്ണമാലി പൊലീസിന്റെ പിടിയിലായത്. കുവൈറ്റിലെ ഓയിൽ റിഗ്ഗിൽ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് പുത്തൻതോട് സ്വദേശിയിൽ നിന്ന് 4.95 ലക്ഷം രൂപ വാങ്ങിയ കേസിലാണ് അറസ്റ്റ്. ഹോട്ടലിൽ മുറിയെടുത്ത് തങ്ങിയിരുന്ന പ്രതി ഭക്ഷണം കഴിക്കാൻ ഇറങ്ങിയ സമയത്ത് മുംബയ് സാക്കിനക്ക മെട്രോ സ്റ്റേഷന് സമീപത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. റിമാൻഡ് ചെയ്തു. അറസ്റ്ററിഞ്ഞ് തട്ടിപ്പിനിരയായ നിരവധിയാൾക്കാർ പരാതിയുമായി പൊലീസിനെ സമീപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |