കൊച്ചി: കള്ള് ചെത്ത് വ്യവസായത്തിന് സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ജില്ലാ മദ്യവ്യവസായ തൊഴിലാളി യൂണിയൻ (ബി.എം.എസ്) വാർഷിക സമ്മേളനം സർക്കാരിരോട് ആവശ്യപ്പെട്ടു. ടോഡി, അബ്കാരി മസ്ദൂർ ഫെഡറേഷൻ ട്രഷറർ വി.എൻ. രവീന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡന്റ് മനീഷ് കാരിമറ്റം അദ്ധ്യക്ഷനായി. ഭാരവാഹികളായി ധനീഷ് നീറിക്കോട് (പ്രസിഡന്റ്), കെ.കെ. സ്റ്റാലിൻ, ഇ.വി. പ്രകാശൻ, കെ.എൻ. ബാബു, എൻ.വി. സുഭാഷ് (വൈസ് പ്രസിഡന്റുമാർ), മനീഷ് കാരിമറ്റം (ജനറൽ സെക്രട്ടറി), എം.എസ്. സജീവൻ, ടി.ആർ. ജോയി (ജോയിന്റ് സെക്രട്ടറിമാർ), പി.എസ്. ബെന്നി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |