കൊച്ചി: സമുദ്ര സമ്പദ്‌വ്യവസ്ഥയുമായി (ബ്ലൂ ഇക്കോണമി) ബന്ധപ്പെട്ട ദേശീയ പരിശീലന ശില്പശാല കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) ഇന്ന് ആരംഭിക്കും. രാവിലെ 9,30ന് ചെന്നൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യൻ ടെക്‌നോളജി ഡയറക്ടർ ഡോ. ബാലാജി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് അദ്ധ്യക്ഷത വഹിക്കും. സി.എം.എഫ്.ആർ.ഐയും വിജ്ഞാന ഭാരതിയും സംയുക്തമായാണ് അഞ്ച് ദിവസത്തെ ശില്പശാല സംഘടിപ്പിക്കുന്നത്. ബ്ലൂ ഇക്കോണമിയിൽ മത്സ്യമേഖലയുടെ സാദ്ധ്യതകൾ, സമുദ്ര ജൈവവൈവിദ്, കാലാവസ്ഥാവ്യതിയാനം,
ഫിഷറീസ് മാനേജ്‌മെന്റ് എന്നിവയിൽ പരിശീലനം നൽകും. 20 പേരാണ് പങ്കെടുക്കുന്നത്. സമുദ്രജീവിതത്തെക്കുറിച്ചുള്ള പ്രദർശനവും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |