കൊച്ചി: വാറ്റ്, കെ.ജി.എസ്.ടി കുടിശികയുള്ള വ്യാപാരികൾ / സേവന ദാതാക്കൾ ആംനെസ്റ്റി സ്കീം വഴി ഒറ്റതവണ തീർപ്പാക്കലിലൂടെയോ അല്ലാതെയോ നികുതി അടച്ച് തുടർ നടപടികൾ ഒഴിവാക്കണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ജോയിന്റ് കമ്മിഷണർ പ്രജനി രാജൻ അറിയിച്ചു. അല്ലാത്ത പക്ഷം റിക്കവറി നടപടിയുണ്ടാകും. കുടിശികയുടെ നിശ്ചിത ശതമാനം അടച്ച് നടപടി ഒഴിവാക്കാൻ സംസ്ഥാന സർക്കാരിന്റെ ആംനസ്റ്റി സ്കീം ജൂൺ 30 വരെ ലഭ്യമാണ്. വിവരങ്ങൾ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിൽ നിന്നോ ചരക്ക് സേവന നികുതി വകുപ്പിന്റെ www.keralataxes.gov.in വെബ് സൈറ്റിൽ നിന്നോ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |