കൊച്ചി: കേരള കോൺഗ്രസ് ജില്ലാ സമ്മേളനം 21 മുതൽ 23 വരെ എറണാകുളത്ത് നടത്തുമെന്ന് പ്രസിഡന്റ് ഷിബു തെക്കുംപുറം, ജനറൽ സെക്രട്ടറി ജിസൺ ജോർജ് എന്നിവർ അറിയിച്ചു. 21ന് മൂവാറ്റുപുഴയിൽ കെ.എം. ജോർജ് ഛായാചിത്ര പ്രയാണം ഫ്രാൻസിസ് ജോർജ് എം.പിയും പതാക ജാഥ അങ്കമാലിയിൽ അപു ജോൺ ജോസഫും ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് എറണാകുളം ടൗൺഹാളിൽ നേതൃത്വയോഗം പി.സി. തോമസും ഉദ്ഘാടനം ചെയ്യും. 22ന് പ്രതിനിധി സമ്മേളനം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. 23 ന് ടൗൺ ഹാളിൽ പൊതുസമ്മേളനം ചെയർമാൻ പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |