കൊച്ചി: എൽ.ഡി.എഫ് സർക്കാർ അഴിമതിയുടെയും ധൂർത്തിന്റെയും വികസനമുരടിപ്പിന്റെയും മുഖമുദ്ര യാണെന്ന് കേരള കോൺഗ്രസ് എക്‌സിക്യുട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം എറണാകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊച്ചി കോർപ്പറേഷനിലെ അഴിമതിയിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് ജൂൺ 7ന് സത്യാഗ്രഹവും ആഗസ്റ്റ് 12ന് തീരദേശ ജനങ്ങളെ സംഘടിപ്പിച്ച് വൈപ്പിനിൽ പ്രതിഷേധ സംഗമവും ആഗസ്റ്റിൽ അങ്കമാലിയിൽ നിന്ന് കോതമംഗലത്തേക്ക് മലയോര സമര യാത്ര സംഘടിപ്പിക്കുവാനും സമ്മേളനം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ചു. എം.പി ജോസഫ്, അഹമ്മദ് തോട്ടത്തിൽ, സേവി കുരിശു വീട്ടിൽ, ജോണി അരീക്കാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |