കൊച്ചി: കോർപ്പറേഷന്റെ നേതൃത്വത്തിൽ നഗരപരിധിയിൽ സ്ഥാപിക്കുന്ന 10 ഓപ്പൺ ജിംനേഷ്യങ്ങളിൽ ആദ്യത്തേത്
ചമ്പക്കര ഗാന്ധി സ്‌ക്വയർ മിനി പാർക്കിൽ പ്രവർത്തനം തുടങ്ങി. കൊച്ചി കപ്പൽശാലയുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടിൽപ്പെടുത്തി 30 ലക്ഷം രൂപയ്ക്കാണ് ജിംനേഷ്യം സ്ഥാപിച്ചത്. 20 ലക്ഷം രൂപയ്ക്ക് സ്ഥാപിച്ച വനിതാ വ്യവസായ കേന്ദ്രവും ഓപ്പൺ ജിംനേഷ്യവും മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
പൊതുജനങ്ങൾക്ക് വന്നിരിക്കാനും സമയം ചിലവഴിക്കാനും കൂടുതൽ പൊതുവിടങ്ങൾ സജ്ജീകരിക്കുക, കൂടുതൽ ഓപ്പൺ ജിംനേഷ്യങ്ങൾ സ്ഥാപിക്കുക എന്നീ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകിയാണ് കോർപ്പറേഷൻ പ്രവർത്തിക്കുന്നതെന്ന് മേയർ പറഞ്ഞു. ഡിവിഷൻ കൗൺസിലർ ഡോ. ടി.കെ.ശൈലജ അദ്ധ്യക്ഷത വഹിച്ചു. എ.ബി സാബു പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |