കൊച്ചി: കുസാറ്റ് അഡ്വാൻസ്‌ഡ് സെന്റർ ഫോർ അറ്റ്‌മോസ്‌ഫെറിക് റഡാർ റിസർച്ചിൽ ഗവേഷകയായ എം.വി. ദേവിക യൂറോപ്യൻ ജിയോസയൻസ് യൂണിയൻ (ഇ.ജി.യു) ജനറൽ അസംബ്ലിയിൽ മികച്ച പ്രദർശനത്തിനുള്ള ഔട്ട്സ്റ്റാൻഡിംഗ് സ്റ്റുഡന്റ് ആൻഡ് പി.എച്ച്.ഡി കാൻഡിഡേറ്റ് പ്രസന്റേഷൻ അവാർഡ് കരസ്ഥമാക്കി.
ഓസ്ട്രിയയിലെ വിയന്നയിൽ വച്ച് നടന്ന സമ്മേളനത്തിൽ ദേവിക തയാറാക്കിയ പോസ്റ്ററാണ് അംഗീകാരത്തിനർഹമായത്. ഇ.ജി.യു ജനറൽ അസംബ്ലിയുടെ ക്ലൈമറ്റ്: പാസറ്റ് പ്രസന്റ് ആൻഡ് ഫ്യൂച്ചർ സെഷനിൽ ഈ അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ ഗവേഷകയാണ്. പടിഞ്ഞാറേ കടുങ്ങല്ലൂർ മൂവിടത്ത് മേച്ചേരി മനയിൽ എം.വി. വാസുദേവൻ നമ്പൂതിരിയുടെയും എസ്.ലതയുടെയും (ഫാക്ട്) മകളാണ് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |