ചോറ്റാനിക്കര: ജൂൺ 10ന് സി.പി. എമ്മിന്റെ ആഭിമുഖ്യത്തിൽ മയക്കുമരുന്നിനെതിരെ സംഘടിപ്പിക്കുന്ന മനുഷ്യ കോട്ടയുടെ ഭാഗമായി തുരുത്തിക്കര വെസ്റ്റ് - ചാലിത്താഴം ബ്രാഞ്ചുകളുടെ ആഭിമുഖ്യത്തിൽ ജനകീയ സഭ സംഘടിപ്പിച്ചു. മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് അംഗം ലിജോ ജോർജ് ജനകീയസഭ ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി എസ്.ഐ സോജൻ കുര്യാക്കോസ് മയക്കു മരുന്നിനെതിരെ ബോധവത്കരണ ക്ലാസ് നടത്തി. എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികൾക്കുള്ള ഉപഹാരം കണയന്നൂർ കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എം. പി ഉദയൻ വിതരണം ചെയ്തു. അരുൺ പോട്ടയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം.വി. വിനീഷ്, കെ.കെ. ദിനേശ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |