കൊച്ചി: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാവനിതാ പഠന ക്യാമ്പ് സംഘടിപ്പിച്ചു. തൃപ്പൂണിത്തുറ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്യാമ്പ് കേരള നോളഡ്ജ് ഇക്കണോമി മിഷൻ ഡയറക്ടർ ഡോ.പി.എസ്. ശ്രീകല ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് ഡോ.പി.സി. സിജി ക്ലാസെടുത്തു. സംസ്ഥാന കമ്മിറ്റി അംഗം കെ.ജെ. ഷൈൻ അദ്ധ്യക്ഷയായി. വനിത സബ് കമ്മിറ്റി കൺവീനർ കെ. അജിത, സംസ്ഥാന എക്സിക്യൂട്ടീവ് ഏലിയാസ് മാത്യു, സംസ്ഥാന കമ്മിറ്റി അംഗം പി.എം. ഷൈനി, ജില്ലാ സെക്രട്ടറി ഡാൽമിയ തങ്കപ്പൻ, ജില്ലാ ഭാരവാഹികളായ എം.കെ. നിഷ, എ.എൻ. അശോകൻ, ബേബി ഗിരിജ, ഷാജി ജോൺ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |