കളമശേരി: ആർ.ഐ. സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രധാനമന്ത്രി ദേശീയ അപ്രന്റിസ് മേളയിൽ 237 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തു. 27 പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളും 474 ട്രെയിനികളും പങ്കെടുത്തു. എം.ആർ. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. എറണാകുളം മേഖല ഇൻസ്പെക്ടർ ഒഫ് ട്രെയ്നിംഗ് ആനീസ് സ്റ്റെല്ല ഐസക്ക് അദ്ധ്യക്ഷത വഹിച്ചു. ട്രെയിനിംഗ് ഓഫീസർ ധന്യ രവീന്ദ്രൻ, പ്രിൻസിപ്പൽമാരായ പി.കെ. രഘുനാഥൻ (ഐ.ടി.ഐ, കളമശേരി), പി.വി. ശ്രീനാഥ് (വനിത ഐ.ടി.ഐ കളമശേരി), ടി.ജെ. ജയ (ഐ.ടി.ഐ, തുറവൂർ), സി.പി. മിനിമോൾ (ഐ. ടി.ഐ , വേങ്ങൂർ), പി.എ. ഷിഹാബുദ്ദീൻ, കെ.എൻ. ശ്രീകലകുമാരി, ഹെയ്സൽ ബിന്ദു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |