കൊച്ചി: യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഗ്രേറ്റർ കൊച്ചിൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടന്നു. പള്ളുരുത്തി വിപിൻസ് ആർക്കേഡിൽ നടന്ന പരിപാടി എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ അഡ്വ. ഡി.ബി. ബിനു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. സാജൻ മണ്ണാളി അദ്ധ്യക്ഷനായി.കെ.എ വേണുഗോപാൽ വെമ്പിള്ളി ഭദ്രദീപം കൊളുത്തി. മുൻ മേയർ സൗമിനി ജയിൻ, കലാഭവൻ കെ.എസ്. പ്രസാദ്, സാജൻ പള്ളുരുത്തി, കെ.മുഹമ്മദ് ജാഫർ, ആർ. മോഹൻ മൂന്നാർ, എ.കെ. രാജൻ, അഡ്വ. ടി.ജെ. ഇഗ്‌നേഷ്യസ്, റിഡ്ജൻ റിബല്ലോ, പള്ളുരുത്തി രാമചന്ദ്രൻ, സുമാ വിപിൻ, ദീപ വത്സൻ, എൻ.ജി. കൃഷ്ണകുമാർ, പി.എസ്. വിപിൻ പള്ളുരുത്തി, ട്രഷർ എം.ജെ ബെസ്റ്റി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |