10 കിലോമീറ്റർ ദൈർഘ്യം കൂടി
കൊച്ചി: കടൽത്തീരങ്ങൾ സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ പുതിയ സർവേയിൽ കേരളത്തിന്റെ കടൽത്തീരത്തിന്റെ ദൈർഘ്യം 10.15 കിലോമീറ്റർ വർദ്ധിച്ചു. പുതിയ കണക്കു പ്രകാരം 600.15 കി.മീ ആണ്. മുമ്പ് 590 കി.മീ ആയിരുന്നു. തുരുത്തുകളും ചെറിയ ദ്വീപുകളും അടക്കമുള്ളവയുടെ തീരംകൂടി ചേർത്തതോടെയാണിത്. കടൽ കരയിലേക്ക് എത്രത്തോളം കയറിയെന്നത് ഈ കണക്കിൽപ്പെടില്ല.
തീരസുരക്ഷയും വികസനവും ശക്തിപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബോർഡർ മാനേജ്‌മെന്റ് നിർദ്ദേശിച്ച പ്രകാരമായിരുന്നു അളവെടുപ്പ്.
സർവേ ഒഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് നാഷണൽ ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ കണക്കെടുപ്പ് പൂർത്തിയാക്കിയത്.
1970കളിലെ സർവേ പ്രകാരം ആഭ്യന്തര മന്ത്രാലയം പ്രസിദ്ധപ്പെടുത്തിയതായിരുന്നു നിലവിലെ രേഖ.
പുതിയ കണക്ക് അന്തിമമാക്കി ഷിപ്പിംഗ് മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 10 വർഷം കൂടുമ്പോൾ പുനരവലോകനം ചെയ്യണമെന്നും ശുപാർശയുണ്ട്.
സാങ്കേതിക വിദ്യ മാറി,
കണക്കിൽ കൃത്യത
പഴയ സർവേയിൽ മാനുഷികമായ കണക്കുകൂട്ടൽ. പുതിയതിൽ ജി.ഐ.എസ് സാങ്കേതിക വിദ്യ.
പഴയ മാപ്പിംഗിൽ ചെറിയ സ്‌കെയിൽ (1: 45ലക്ഷം)ഉപയോഗിച്ചു. പുതിയതിൽ കൂടുതൽ കൃത്യതയുള്ള വലിയ സ്‌കെയിൽ (1: 2,50,000).
ദ്വീപുകളുടെയും തുരുത്തുകളുടെയും തീരം കൂടി ഉൾപ്പെടുത്തി.
കടലിൽ ചേരുന്ന നദീമുഖങ്ങളുടെയും കായൽപ്പൊഴികളുടെയും നീളം കൂട്ടിച്ചേർത്തു (അളവ് കൂടാൻ ഇതും കാരണമായി).
7516.60 കിലോമീറ്റർ
1970ലെ കണക്ക് പ്രകാരം
ഇന്ത്യയുടെ തീരദൂരം
11098.81 കി.മീ:
പുതിയ തീരദൂരം
3582.21 കി.മീ:
വർദ്ധന
9:
കടൽത്തീരമുള്ള
സംസ്ഥാനങ്ങൾ
4:
കടൽത്തീരമുള്ള
കേന്ദ്ര പ്രദേശം
മുന്നിൽ ആൻഡമാനും
ഗുജറാത്തും
(പുതിയ അളവ്, കി.മീ )
3083.50:
ആൻഡമാനിലെ ദൈർഘ്യം
(കേന്ദ്രഭരണ പ്രദേശങ്ങളിൽ
ഒന്നാമത്)
42.65:
പുതുച്ചേരിയിലെ ദൈർഘ്യം.
(കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും കുറവ്)
2340.62:
(ഗുജറാത്തിലെ ദൈർഘ്യം.
സംസ്ഥാനങ്ങളിൽ ഒന്നാമത്)
193.95:
ഗോവയിലെ ദൈർഘ്യം
(സംസ്ഥാനങ്ങളിൽ ഏറ്റവും കുറവ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |