കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ പരിഷ്കരണം നടപ്പാക്കണമെന്ന് ട്രാൻസ്പോർട്ട് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആലുവയിൽ നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കേശവൻ അദ്ധ്യക്ഷത വഹിച്ചു. എം.എ. മീതിയ കുട്ടി , എ.വി. ഫ്രാൻസിസ്,കുഞ്ഞപ്പൻ , അഡ്വ. ജസ്റ്റിൻ, രവീന്ദ്രൻ , യു.സി. സെബാസ്റ്റ്യൻ , ജി. തുളസീധരൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി യു.സി. സെബാസ്റ്റ്യൻ (പ്രസിഡന്റ്), വി.പി. വിജയൻ പിള്ള (വൈസ് പ്രസിഡന്റ്), ജി. തുളസീധരൻ ( സെക്രട്ടറി), വി. വിജയൻ (ജോയിന്റ് സെക്രട്ടറി), രവീന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |