കൊച്ചി: കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ ) സംസ്ഥാന അക്കാഡമി ഉപസമിതിയുടെ നേതൃത്വത്തിൽ പ്രൈമറി ക്ലാസുകളിലെ ഇംഗ്ലീഷ് പഠനം സുഗമമാക്കുന്നതിനുള്ള സംസ്ഥാനതല പരിശീലനം സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി ടി.കെ.എ ഷാഫി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി. മഹേഷ് അദ്ധ്യക്ഷനായി. സംസ്ഥാന എക്‌സി. കമ്മിറ്റി അംഗം ഏലിയാസ് മാത്യു, സെക്രട്ടറി ഡാൽമിയ തങ്കപ്പൻ എന്നിവർ സംസാരിച്ചു. പരിശീലനത്തിന് കൈറ്റ് സീനിയർ കൺസൾട്ടന്റ് ഡോ. പി കെ ജയരാജ് നേതൃത്വം നൽകി. സംസ്ഥാനത്തെ 14 ജില്ലകളിലെ 165 വിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകരാണ് പരിശീലനത്തിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |