കൊച്ചി: ആർ.വൈ.എഫ് ജില്ലാ നേതൃയോഗം സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് അഡ്വ. സജ്ജയ് തമ്പി അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീരാജ് തമ്പാൻ, എം. നിസാമുദ്ധീൻ, യദു ജയൻ, ഷിഹാസ് എസ്. ദേവൻ, ഡോ. ജേക്കബ് ജോജു, ജിൽജിത് ജോജി, ബെന്നി തോമസ് എന്നിവർ പ്രസംഗിച്ചു. കിരാത ഭരണത്തിനെതിരെ കെ.സി.എസ് മണി ദിവാൻ സർ സി.പിയെ വധിക്കാൻ ശ്രമിച്ച ദിവസമായ 25ന് നടത്തുന്ന സെക്രട്ടേറിയറ്റ് വളയൽ സമരത്തിൽ 250 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |