കൊച്ചി: ഇന്ത്യൻ നാഷണൽ ലീഗ് ജില്ലാ കമ്മിറ്റി ന്യൂനപക്ഷവും സംഘപരിവാർ ഫാസിസവും എന്ന വിഷയത്തിൽ ജൂലായ് ആറിന് വൈകിട്ട് മൂന്നിന് എറണാകുളം ടൗൺ ഹാളിൽ സെമിനാർ സംഘടിപ്പിക്കും. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ സംസാരിക്കും. ഉച്ചയ്ക്ക് ഒന്നിന് വിദ്യാർത്ഥി യുവജന സമ്മേളനവും തുടർന്ന് വനിതാ സമ്മേളനവും നടക്കും. വാർത്താ സമ്മേളനത്തിൽ ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സമദ് നരിപറ്റ, ജില്ലാ പ്രസിഡന്റ് എൻ.എ. മുഹമ്മദ് നജീബ്, ജില്ലാ ജനറൽ സെക്രട്ടറി കെ.എം.എ ജലീൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |