മൂവാറ്റുപുഴ: വായന പക്ഷാചരണത്തിന്റെ ഭാഗമായി വി.ആർ.എ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഇടപ്പള്ളി രാഘവൻ പിള്ള,പി. കേശവദേവ്, പൊൻകുന്നം വർക്കി, എൻ.പി. മുഹമ്മദ് തുടങ്ങിയ സാഹിത്യ നായകരെ അനുസ്മരിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.ആർ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. റിട്ട . അദ്ധ്യാപകരായ എം.എസ്. ദേവദാസ്, സതി ടീച്ചർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. കവി ജയകുമാർ ചെങ്ങമനാട് മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് സിന്ധു ഉല്ലാസ്,കവി കുമാർ കെ. മുടവൂർ, ലൈബ്രറി കൗൺസിൽ അംഗം കുഞ്ഞുമോൾ സി.എൻ., എൻ. ശ്രീദേവി, കെ. ബാബു, സ്ലീബാ കുഞ്ഞ് വി.എ., ആർ. രാജീവ് തുടങ്ങിയവർ സംസാരിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |