തൃപ്പൂണിത്തുറ: ഇരുമ്പനത്തെ മൃദുലസ്പർശം സ്‌പെഷ്യൽ സ്‌കൂളിൽ സംഘടിപ്പിച്ച ഹോട്ടൽ ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിന്റെ സർട്ടിഫിക്കറ്റ് വിതരണവും പുതിയ കോഴ്‌സിന്റെ ഉദ്ഘാടനവും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിച്ചു. മൃദുലസ്പർശം ചെർമാൻ ക്യാപ്‌ടൻ എസ്. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എം.കെ. സാനു അനുഗ്രഹപ്രഭാഷണം നടത്തി. പ്രധാന അദ്ധ്യാപിക എ.ആർ. രാഖി, ഭാരത് സേവക് സമാജ് കോ ഓർഡിനേറ്റർ ബാലൻ മച്ചാത്ത്, ശ്രവകുമാർ, മൃദുലസ്പർശം ട്രസ്റ്റി മീനാ വിശ്വനാഥൻ, ഡയറക്ടർ നിത്യാ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരത് സേവക് സമാജിന്റെ അംഗീകാരമുള്ള ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സാണ് നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |