
കളമശേരി: യു .എസ് . എയിലെ ബർമിം ഹാമിൽ നടന്ന വേൾഡ് പൊലീസ് ആൻഡ് ഫയർ ഗെയിംസിൽ സി.ഐ. എസ്.എഫ് ജവാന്മാർ അഭിമാന നേട്ടം. ഏഴ് ഇനങ്ങളിൽ മത്സരിച്ച് 64 മെഡലുകൾ കരസ്ഥമാക്കിയതോടെ ഇന്ത്യയുടെ മൊത്തം മെഡൽ എണ്ണം 560 ആയി ഉയർന്നു മൂന്നാം സ്ഥാനം നേടി . 70 ൽ അധികം രാജ്യങ്ങളിൽ നിന്നായി പതിനായിരത്തിലധികം കായിക താരങ്ങൾ പങ്കെടുത്ത മേളയിൽ പാലക്കാട് സ്വദേശിയായ അമൃതേഷ് നീന്തൽ മത്സരത്തിൽ നാല് സ്വർണമെഡലും രണ്ടു വെള്ളിമെഡലും ഒരു വെങ്കലവും ഉൾപ്പെടെ ഏഴു മെഡലുകൾ നേടിയെടുത്ത് മികവ് തെളിയിച്ചു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |