കൊച്ചി: ഡ്രാഗൺ ഫ്രൂട്ടിനോടുള്ള ഇഷ്ടം കൂടി 20 വയസുകാരൻ വിദേശത്തുനിന്നടക്കം തൈകൾ വരുത്തി വീടിന്റെ ടെറസിൽ വിളവെടുത്തത് തുടുതുടുത്ത 25 ഇനങ്ങൾ. കുമ്പളങ്ങി അറയ്ക്കപ്പാടത്ത് രാധാകൃഷ്ണന്റെയും സരിതയുടെയും മകൻ വിഷ്ണുജിത്താണ് ടെറസിൽ 50ലേറെ അപൂർവയിനം തൈകൾ വളർത്തുന്നത്. മർച്ചന്റ് നേവി കോഴ്‌സിന് പഠിക്കുന്ന വിഷ്ണുജിത്ത് ഒരുമാസം ശരാശരി 25 കിലോ വിളവെടുക്കും. വില്പനയില്ല.
കരിക്കിന്റെ രുചിയുള്ള ബ്രൗണി ഗ്രീൻ, ഓറഞ്ച് നിറമുള്ള ഡി.കെ 16, സ്‌പെയിൻ റെഡ്, ഹൈബ്രിഡ് സെപ്ര, കോണി മേയർ തുടങ്ങിയ ഇനങ്ങളാണ് ടെറസിലെ താരങ്ങൾ. സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ സഹായത്തോടെ ഫിലിപ്പീൻസ്, യു.എസ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് പലതും വരുത്തിയത്. പോക്കറ്റ് മണിയായി കിട്ടിയ പണം കരുതിവച്ചാണ് മോഹം സാധിച്ചത്. പലയിനങ്ങളും പൂവിരിഞ്ഞ് 30-35 ദിവസംകൊണ്ട് വിളവെടുക്കാം. ക്രോസ് ബ്രീഡുകളിൽ ചിലത് പാകമാകാൻ 90 ദിവസംവരെ എടുക്കും. നാലുവർഷം മുൻപ് അഞ്ച് തൈകൾ നട്ടാണ് കൃഷി തുടങ്ങിയത്.
അധികം നനയ്‌ക്കേണ്ട. ചാണകപ്പൊടിയാണ് ഏക വളം. ഏഴുമാസം കൊണ്ട് വിളവെടുക്കാം. ചിലയിനങ്ങൾക്ക് മൂന്നുവർഷം വരെ വേണ്ടിവരും. ഒരു ഡ്രാഗൺ ഫ്രൂട്ടിന് ശരാശരി 500 ഗ്രാം തൂക്കമുണ്ടാകും.
മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് കൂടുതൽ കായ് പിടിക്കുക. നവംബർ വരെ നല്ല വിളവ് ലഭിക്കും.
വെല്ലുവിളികൾ
സാധാരണ ഇനമാണെങ്കിൽ കാര്യമായ പരിചരണമില്ലാതെ നന്നായി വളരും. ആർക്കും പരീക്ഷിക്കാം. നിരാശരാകില്ല.
വിഷ്ണുജിത്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |