നെടുമ്പാശേരി: യു.എ.ഇയിലെ ഫുജൈറയിൽ നടന്ന ആറാമത് ഏഷ്യൻ യോഗാസന ചാമ്പ്യൻഷിപ്പിൽ സീനിയർ റിഥമിക് പെയർ വിഭാഗത്തിൽ രണ്ട് മലയാളികൾക്ക് സ്വർണം. എറണാകുളം ചിന്മയ വിശ്വ വിദ്യാപീഠ് യൂണിവേഴ്‌സിറ്റി അസി. പ്രൊഫ. വിജയ് സാബു, റാക്കാട് ഗവ. യു.പി സ്‌കൂൾ പി.ടി അദ്ധ്യാപകൻ കെ.ഇ. കെവിൻ എന്നിവരാണ് മെഡൽ നേടിയത്. സായിദ് സ്‌പോർട്‌സ് കോംപ്ലക്‌സിൽ രണ്ട് ദിനങ്ങളിലായി നടന്ന ചാമ്പ്യൻഷിപ്പിൽ 16 രാജ്യങ്ങളിൽ നിന്നുള്ള 160ൽ പരം അത്‌ലറ്റുകൾ പങ്കെടുത്തു. കേരളത്തിൽ നിന്നുള്ള 10 പേർ ഉൾപ്പെടെ ഇന്ത്യയിൽ നിന്ന് 40 അത്‌ലറ്റുകൾ മത്സരത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |