ആലുവ: 27 -ാമത് ഡോ. എ.കെ. ബേബി മെമ്മോറിയൽ ദക്ഷിണേന്ത്യ ഇന്റർ കൊളേജിയറ്റ് ഹോക്കി ടൂർണമെന്റ് 25ന് ആലുവ യു.സി കോളേജിൽ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടിന് എറണാകുളം ഹോക്കി പ്രസിഡന്റ് ബിന്ദു മനോഹരൻ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. മിനി ആലീസ് അദ്ധ്യക്ഷയാകും.
ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ യു.സി കോളേജും മഹാരാജാസ് കോളേജും (പുരുഷ വിഭാഗം) തമ്മിൽ ഏറ്റുമുട്ടും. ദക്ഷിണേന്ത്യയിലെ മികച്ച ടീമുകളായ സെന്റ് തോമസ് കോളേജ് തൃശ്ശൂർ, ചിക്കണ ഗവ. ആർട്സ് കോളേജ് കോയമ്പത്തൂർ, സെന്റ് പോൾസ് കോളേജ് കളമശ്ശേരി തുടങ്ങിയ ടീമുകൾ പുരുഷ, വനിതാ വിഭാഗങ്ങളിലായി പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |