കൊച്ചി: ഗണേശോത്സവത്തിന്റെ ഭാഗമായി വിശ്വഹിന്ദു പരിഷത്ത് കൊച്ചി മഹാനഗരത്തിന്റെ നേതൃത്വത്തിൽ ചിത്രരചനാമത്സരം നടത്തി. പാവക്കുളം മഹാദേവക്ഷേത്രത്തിൽ പരിഷത്ത് സംഘടനാ സെക്രട്ടറി കെ.ആർ കണ്ണൻ ഉദ്ഘാടനം ചെയ്തു. മഹാനഗരം ജില്ലാ അദ്ധ്യക്ഷൻ എ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി അഭിനു സുരേഷ്, സംസ്ഥാന ട്രഷറർ വി. ശ്രീകുമാർ, ജില്ലാ സെക്രട്ടറി പി.കെ. ജയേഷ് തുടങ്ങിയവർ സംസാരിച്ചു. വിജയികളെ വിനായക ചതുർത്ഥി ദിനമായ 27ന് പ്രഖ്യാപിക്കും. അന്ന് 20 കേന്ദ്രങ്ങളിൽ ഗണേശ വിഗ്രഹ പ്രതിഷ്ഠ നടത്തും. 31ന് വൈകിട്ട് മൂന്നിന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് ഘോഷയാത്രയായി വൈപ്പിനിലെ പുതുവൈപ്പ് ബീച്ചിൽ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |