കൊച്ചി: ഓണത്തോടനുബന്ധിച്ച് അവശ്യസാധനങ്ങളുടെ വിലക്കയറ്റവും കരിഞ്ചന്തയും തടയുന്നതിനായി ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ ജില്ലയിലെ 32 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പൊതുവിതരണ വകുപ്പ്, ലീഗൽ മെട്രോളജി, ഭക്ഷ്യ സുരക്ഷ, പൊലീസ് എന്നിവരടങ്ങിയ സ്‌ക്വാഡാണ് പരിശോധന നടത്തിയത്. ക്രമക്കേടുകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ് നൽകി. ജില്ലാ സപ്ലൈ ഓഫീസർ എസ്.ഒ. ബിന്ദു, ലീഗൽ മെട്രോളജി അസി. കൺട്രോളർ എം.വി. അജിത്കുമാർ, ഫുഡ് സേഫ്റ്റി ഓഫീസർ രാജീവ് സൈമൺ, സീനിയർ സൂപ്രണ്ട് പി.എ. റിയാസ്, അസി. താലൂക്ക് സപ്ലൈ ഓഫീസർ ക്രിസ്റ്റിന വർക്കി, സി.പി.ഒമാരായ പി.എം. നൗഷാദ്, രാജേഷ് തങ്കമണി, പൊതുവിതരണ വകുപ്പിലെ കെ.രാധേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |