കൊച്ചി: കൊച്ചിൻ ഫിഷറീസ് ഹാർബറിന്റെ നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര ഫിഷറീസ് സഹ മന്ത്രി അഡ്വ. ജോർജ് കുര്യൻ ഫിഷറീസ് ഹാർബർ സന്ദർശിച്ചു. കൊച്ചിൻ പോർട്ട് അതോറിട്ടി ചെയർപേഴ്‌സൺ ബി. കാശിവിശ്വനാഥൻ, ഡെപ്യൂട്ടി ചെയർപേഴ്‌സൺ സതിഷ് ഹൊന്നക്കട്ടെ, ചീഫ് എൻജിനിയർ കേണൽ ജസർ എസ്.എം. സി.എഫ്.എച്ച് അഡ്മിനിസ്‌ട്രേറ്റർ ഭഗവത് സിംഗ് തുടങ്ങി ഉന്നത തുറമുഖ ഉദ്യോഗസ്ഥർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. കൊച്ചിൻ പോർട്ടിന്റെ നേതൃത്വത്തിൽ നവീകരണ ജോലികൾ ധ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും ആദ്യഘട്ടം ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ തുറമുഖത്തിന്റെ പുത്തൻ വികസന പദ്ധതികൾ ചർച്ച ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |