കൊച്ചി: ഭാരതീയ മസ്ദൂർ സംഘം (ബി.എം.എസ്) സംസ്ഥാന കമ്മിറ്റിയുടെ അമൃതാദേവി പരിസ്ഥിതി പുരസ്കാരത്തിന് പാലക്കാട് സ്വദേശിയും ഓട്ടോറിക്ഷ തൊഴിലാളിയുമായ എം. ശ്യാംകുമാറിന് നൽകും. 26വർഷമായി സ്വന്തം ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ പൊതുസ്ഥലങ്ങൾ, ആശുപത്രി, സ്കൂൾ പരിസരങ്ങളിൽ 20,000ൽപ്പരം വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചതിനുള്ള അംഗീകാരമായാണ് പുരസ്കാരം. സെപ്തംബർ 12ന് വൈകിട്ട് നാലിന് പാലക്കാട് നടക്കുന്ന ചടങ്ങിൽ സി. സദാനന്ദൻ എം.പി. ശ്യാംകുമാറിന് സമ്മാനിക്കും. ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി. മുരളീധരൻ, സംസ്ഥാന സെക്രട്ടറി സിബി വർഗീസ്, ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |