കൊച്ചി: സൊസൈറ്റി ഒഫ് ഫിസിഷ്യൻ അസോസിയേറ്റ്സ് സംഘടിപ്പിച്ച ഫിസിഷ്യൻ അസോസിയേറ്റ്സ് വാരാചരണം അസി. കളക്ടർ പാർവതി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എബിൻ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. അംഗത്വ പോർട്ടൽ ഉദ്ഘാടനം സി. ശ്രീകല ചെയ്തു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി കാർഡിയോളജി വിഭാഗത്തിലെ ഡോ. സജി കുരുട്ടുകുളം സെബി ജോസഫ്, അമൃത സ്കൂൾ ഒഫ് മെഡിസിനിലെ പി എ വിദ്യാർത്ഥിനി ഗായത്രി ദേവി എന്നിവരെ വിവിധ അവാർഡുകൾ നൽകി ആദരിച്ചു.ഡോ.സണ്ണി പി.ഓരത്തേൽ, ഡോ. ദിലീപ് പണിക്കർ, ഡോ. സജി കുരുട്ടുകുളം, ഡോ. ആബേൽ ജോർജ്, വി.ജി. പ്രസാദ്, ദീപക് നാരായൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |