കൊച്ചി: ലോകമെമ്പാടുമുള്ള താരിഫ് അനിശ്ചിതത്വങ്ങളും പ്രതിസന്ധികളും കേരളത്തിന് ജപ്പാനുമായി ബന്ധപ്പെടാൻ നിരവധി അവസരങ്ങൾ നൽകുമെന്ന് ഇന്തോ ഡോജാപ്പാൻ ചേംബർ ഒഫ് കൊമേഴ്‌സ് കേരള സംഘടിപ്പിച്ച ജപ്പാൻ മേളയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ, ഇൻജാക് വൈസ് പ്രസിഡന്റും ഇൻകെൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ ഡോ. കെ. ഇളങ്കോവൻ, ജാപ്പാനിലെ ഓണററി കോൺസൽ ജനറൽ തകഹാഷി മുനിയോ, ജപ്പാൻ ഇക്കണോമിക് കൗൺസിൽ ചെയർമാൻ ചോമോൻ തനബെ, ഇൻജാക്ക് സെക്രട്ടറി ഡോ. ജീവൻ സുധാകരൻ, ജാപ്പാൻ മേള സുവനീർ കോ-ഓർഡിനേറ്റർ ഡോ. എസ്. രത്‌നകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |