
വൈപ്പിൻ: അമീബിക് മസ്തിഷ്‌ക ജ്വരത്തെക്കുറിച്ച് എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിൽ വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസുകൾ നടത്തി. കൊച്ചി അമൃത കോളേജ് ഒഫ് നഴ്‌സിംഗിന്റെ സഹകരണത്തോടെയായിരുന്നു ക്ലാസുകൾ. കെട്ടികിടക്കുന്ന വെള്ളത്തിൽ മുങ്ങികുളിക്കുന്നവരെയും നീന്തുന്നവരെയും അപൂർവമായി ബാധിക്കുന്ന രോഗമാണിത്. സംസ്ഥാനത്ത് പലയിടത്തുംരോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് ക്ലാസുകൾ സംഘടിപ്പിച്ചത്. ഹെൽത്ത് ക്ലബ് കൺവീനർ ജോർജ് അലോഷ്യസ് ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി നഴ്‌സിംഗ് ഡിപ്പാർട്ട്‌മെന്റ് മേധാവി നിഥിൻ ഏലിയാസ്, അസോ. പ്രൊഫ. കെ.പി. ശ്രീജിത്ത്, അസി. പ്രൊഫ. പ്രീതീദാസ്, ലക്ചറർ വിസ്മയ, നഴ്‌സിംഗ് ട്യൂട്ടർ ആരണ്യ മധു എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |