കൊച്ചി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ കൊച്ചിയിലെ പരിപാടിയിൽനിന്ന് മേയർ അഡ്വ. എം. അനിൽകുമാറിനെ ഒഴിവാക്കിയതിൽ വിവാദം. സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽനിന്നാണ് അനിൽകുമാറിനെ ഒഴിവാക്കിയത്. കൊച്ചി നാവിക വിമാനത്താവളത്തിൽ രാഷ്ട്രപതിയെ സ്വീകരിക്കാനും യാത്രയാക്കാനും മേയർ എത്തിയില്ല. തങ്ങൾ മേയറെ ക്ഷണിച്ചിരുന്നെങ്കിലും രാഷ്ട്രപതിഭവൻ പ്രോട്ടോകോളിലാണ് ഒഴിവാക്കിയതെന്നാണ് കോളേജിന്റെ വിശദീകരണം. ഇത് സാമാന്യ മര്യാദയുടെ ലംഘനവും കൊച്ചി നഗരത്തോടുള്ള അനാദരവുമാണെന്നും മേയർപറഞ്ഞു.
മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിയിൽനിന്ന് മേയറെയും ഹൈബി ഈഡൻ എം.പിയെയും ടി.ജെ. വിനോദ് എം.എൽ.എയെയും ധനമന്ത്രി നിർമ്മല സീതാരാമന്റെ പരിപാടിയിൽനിന്ന് മേയറെയും എം.എൽ.എയെയും ഒഴിവാക്കിയിരുന്നു.
* കോളേജിന് അറിയില്ല; മേയറെ ക്ഷണിച്ചിരുന്നെന്ന് പ്രിൻസിപ്പൽ
പരിപാടിയിൽനിന്ന് മേയർ എം. അനിൽ കുമാറിനെ ഒഴിവാക്കിയതിനെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്ന് സെന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ ഡോ. അനു ജോസഫ് പറഞ്ഞു. മേയറെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. എങ്ങനെ ഒഴിവാക്കപ്പെട്ടുവെന്ന് അറിയില്ല. രാഷ്ട്രപതിയുടെ ഓഫീസാണ് പേര് ഒഴിവാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |