കൊച്ചി: കാലാവസ്ഥാ വെല്ലുവിളികൾ നേരിടാൻ പ്രാദേശിക സമൂഹങ്ങൾക്ക് അതിജീവനക്ഷമത ഉറപ്പാക്കുന്ന പ്രാദേശിക ആസൂത്രണവും വികസന പദ്ധതികളും നവീകരിക്കണമെന്ന് മുൻ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ. കുസാറ്റിൽ സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസും സെന്റർ ഫോർ മാനേജ്‌മെന്റ് സ്റ്റഡീസും സംയുക്തമായി സംഘടിപ്പിച്ച പ്രൊഫ. കെ.കെ. ജോർജ് സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു ശാരദാ മുരളീധരൻ. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾ പ്രാദേശിക സമൂഹങ്ങളുടെ ഉപജീവനത്തിനും അതിജീവനത്തിനും കനത്ത വെല്ലുവിളി സൃഷ്ടിക്കുകയാണെന്നും അവർ പറഞ്ഞു, സി.എസ്.ഇ.എസ് ചെയർപേഴ്‌സൺ പ്രൊഫ. പി.കെ. മൈക്കിൾ തരകൻ അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |