കൊച്ചി: ഏറെ ചർച്ച ചെയ്യപ്പെട്ട നാടകം ‘ബോംബേ ടെയ്‌ലേഴ്‌സ്’ പത്ത് വർഷത്തിന് ശേഷം വീണ്ടും അരങ്ങിലെത്തുന്നു. സുരഭി ലക്ഷ്‌മിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ഉൾപ്പെടെ സംഗീതനാടക അക്കാഡമിയുടെ അഞ്ച് അവാർഡുകൾ നേടിയതാണ് ബോംബേ ടൈലേഴ്‌സ്. നവംബർ 24നും 26നും വൈകിട്ട് 6.30ന് എറണാകുളം ചാവറ കൾച്ചറൽ സെന്ററിലാണ് അവതരണം. സുരഭി ലക്ഷ്‌മിയും ബിനോയ് നൻപാലയും പ്രധാനവേഷത്തിലെത്തുന്ന നാടകത്തിൽ ശ്രീകാന്ത് മുരളി, സ്‌നേഹ ശ്രീകുമാർ, മീനാക്ഷി മാധവി, കുമാർ സുനിൽ, എ.എച്ച്. ഷാനവാസ്, കൃഷ്‌ണൻകുട്ടി തുടങ്ങി 50 കലാകാരന്മാർ വേഷമിടുന്നു. രചനയും സംവിധാനവും കെ. വിനോദ്‌കുമാർ. ഗാനരചനയും സംഗീതവും സഹസംവിധാനവും സുരഭി ലക്ഷ്‌മി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |