
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ വെൽഫെയർ സർവീസസ് എറണാകുളം (സഹൃദയ) വജ്രജൂബിലി വർഷ സമാപനം 25ന് നടക്കും. കലൂർ റിന്യുവൽ സെന്ററിൽ രാവിലെ 1ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും. മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്റെ അദ്ധ്യക്ഷത വഹിക്കും.
വജ്രജൂബിലി സ്മാരകമായ 60 ഭവനങ്ങളുടെ നിർമ്മാണ ഉദ്ഘാടനവും സ്മരണിക പ്രകാശനവും ഗവർണർ നിർവഹിക്കും. ബിഷപ്പ് തോമസ് ചക്യത്ത്, അതിരൂപതാ വികാരി ജനറൽ ഫാ. ആന്റോ ചേരാംതുരുത്തി, അഡ്വ. ജോബി മാത്യു, സിസ്റ്റർ ആലീസ് ലൂക്കോസ്, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ എന്നിവർ സംസാരിക്കും.
മികച്ച സാമൂഹ്യപ്രവർത്തകരെ ആദരിക്കുമെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി പുതിയാപറമ്പിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര, അഡ്മിനിസ്‌ട്രേറ്റർ ആനീസ് ജോബ് എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |