കൊച്ചി: ശമ്പള കമ്മിഷന് പകരം കമ്മറ്റി രൂപീകരിച്ച് ശമ്പളപരിഷ്‌കരണം വൈകിപ്പിച്ചാൽ പ്രക്ഷോഭം തുടങ്ങുമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എം. ജാഫർ ഖാൻ പറഞ്ഞു. ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ടി.വി. ജോമോൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. സുനിൽ, സംസ്ഥാന ട്രഷറർ വി.പി. ബോബിൻ,സംസ്ഥാന വൈസ് പ്രസിഡന്റ് ജി.എസ്. ഉമാ ശങ്കർ, ജില്ലാ സെക്രട്ടറി എം.എ. എബി, രാകേഷ് കമൽ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഷിനോയ് ജോർജ്, സീനു പി. ലാസർ, ജിജോ പോൾ, ജില്ലാ ട്രഷറർ ബേസിൽ ജോസഫ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |