പെരുമ്പാവൂർ: ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കൂവപ്പടി പഞ്ചായത്തിലെ ചേരാനല്ലൂർ മുട്ടുച്ചിറ വഴിയോര സായാഹ്ന കേന്ദ്രത്തിൽ സ്ഥാപിച്ച ഓപ്പൺ ജിം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി.വി. സുനിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ നിയുക്ത പഞ്ചായത്ത് അംഗങ്ങളായ സാനി ജോർജ്, ടി.ഒ ജോർജ്, വാർഡ് വികസന സമിതി അംഗങ്ങളായ സിജോ വർഗീസ്, ടോമി ചേരാനല്ലൂർ, ജോബി ആറ്റുപുറം, ജെയിംസ് കൊഴുക്കട്ട, പോളി ആലക്കാടൻ, എ.കെ. സന്തോഷ്, പോളി ആറ്റുപുറം എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |