
പള്ളുരുത്തി: എൻ.എച്ച്.എം ഫണ്ട് ഉപയോഗിച്ച് പള്ളുരുത്തിയിൽ നടത്തുന്ന വികസന പ്രവർത്തനങ്ങളുടെ അവലോകനം കൗൺസിലർ വി. എ. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പള്ളുരുത്തി താലൂക്ക് ആശുപത്രിയിൽ നടന്നു. പദ്ധതി രൂപരേഖ ഡോ. സജിത്ത് ജോൺ അവതരിപ്പിച്ചു. 11 പേർക്ക് ഇരിക്കാവുന്ന ഒ. പി.മുറികളും 10 കിടക്കകളോട് കൂടിയ ക്യാഷ്വാലിറ്റിയും അനുബന്ധ ഉപകരണങ്ങൾ ഇതോടൊപ്പം ആധുനിക രീതിയിലുള്ള ഡെന്റൽ, ഫാർമസി, എക്സറേ സംവിധാനങ്ങൾ, ഗ്രൗണ്ട് ഫ്ലോർറിലും ഓഫീസ്, നവീകരിച്ച വാർഡ്, പേ വാർഡും സെക്കൻഡ് ഫ്ലോറിൽ വിഭാവനം ചെയ്തിരിക്കുന്നു. ഡോ. പ്രസ്ലിൻ ജോർജ്, ഡോ. ഹനീഷ്, ഡോ. മിനു മാത്യു, ഡോ. ആദിൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |