
കൊച്ചി: ഗവേഷക വിദ്യാർത്ഥിയുടെ ബൈക്ക് വീട്ടുവളപ്പിൽ നിന്ന് കടത്തിക്കൊണ്ട് പോയി കത്തിച്ച സംഭവത്തിൽ എളമക്കര പൊലീസ് അന്വേഷണം തുടങ്ങി. കുസാറ്റിൽ ഗവേഷക വിദ്യാർത്ഥിയായ വടക്കൻ പറവൂർ നന്ത്യാട്ടുകുന്നം സ്വദേശി ആദിത്തിന്റെ റോയൽ എൻഫീൽഡ് ബൈക്കാണ് കത്തിച്ചത്. ആദിത്ത് വാടകയ്ക്ക് താമസിക്കുന്ന എളമക്കര പോണേക്കര ജവാൻക്രോസ് റോഡിലെ വീട്ടുവളപ്പിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കഴിഞ്ഞദിവസം രാത്രിയാണ് അജ്ഞാതരായ രണ്ട് പേർ ചേർന്ന് ഉരുട്ടിക്കൊണ്ട് പോയത്. തുടർന്ന് 100 മീറ്റർ അകലെ മാറി ജവാൻ റോഡിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. രാവിലെ 10 ഓടെയാണ് ബൈക്ക് കത്തിയ വിവരം വിദ്യാർത്ഥി അറിയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |