കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്‌പിറ്റലിന്റെ വനിതാ ശിശു വിഭാഗമായ മദർലൈൻ ഹോസ്‌പിറ്റലിൽ പ്രസവ സ്ത്രീരോഗ സംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവർക്ക് മാർച്ച് 2 മുതൽ 7വരെ ഒ.പി കൺസൾട്ടിംഗ് സൗജന്യമാക്കി. ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് വനിതകളെ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യമാണ് പദ്ധതിക്ക് പിന്നിൽ. രാവിലെ 10 മണി മുതൽ വൈകീട്ട് മണി വരെയാണ് ഇതിനായി സമയം നിശ്ചയിച്ചിരിക്കുന്നത്. മെഡിക്കൽ ട്രസ്റ്റ് ഹോസ്‌പിറ്റലിന്റെ നോർത്ത് ബ്ലോക്കിലാണ് കുട്ടികൾക്കും അമ്മമാർക്കുമായുള്ള മദർലൈൻ ഹോസ്‌പിറ്റൽ. ഗൈനക്കോളജിക്ക് പുറമേ പീഡിയാട്രിക്, ദന്തരോഗ ഡിപ്പാർട്ട്‌മെന്റുകളും മദർലൈനിൽ പ്രവർത്തിക്കുന്നുണ്ട്. വിവരങ്ങൾക്ക് 9961699333.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |