കൊച്ചി: എറണാകുളം ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ 1000 പേർ പങ്കെടുത്ത കൂട്ടയോട്ടം സംഘടിപ്പിച്ചു. ഹൈക്കോടതി ജഡ്ജി പി.ഗോപിനാഥ മേനോൻ ഉദ്ഘാടനം ചെയ്തു. സ്പോർട്സ് മേഖലയിലെ പ്രമുഖരും നഗരത്തിലെ വിവിധ സ്കൂളുകളിലെയും കോളേജുകളിലെയും വിവിധ സ്പോർട്ട്സ് അസോസിയേഷനുകളിലെയും കുട്ടികളും മുതിർന്നവരും പരിപാടിയിൽ പങ്കെടുത്തു. രാവിലെ 9ന് രാജേന്ദ്ര മൈതാനത്തിന് അടുത്തുള്ള ഗാന്ധിസ്ക്വയറിൽ നിന്ന് തുടങ്ങിയ കൂട്ടയോട്ടം മേനക വഴി മറൈൻഡ്രൈവ് ഹെലിപാഡിൽ 9:30ന് അവസാനിച്ചു. ഈ വർഷത്തെ ഇന്റർനാഷ്ണൽ ഒളിമ്പിക് മുദ്രാവാക്യമായ ടുഗെതർ ഫോർ എ പീസ്ഫുൾ വേൾഡിന്റെ പ്രചരണാർത്ഥമാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |