കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് കേരള പൊലീസും സംയുക്തമായി രക്തദാന ക്യാമ്പ് നടത്തി. കൊച്ചി മെട്രോയുടെ മുട്ടം യാർഡിൽ രാവിലെ 10മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നടന്ന ക്യാമ്പ് കെ.എം.ആർ.എൽ എംഡി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. കൊച്ചി മെട്രോയിലെയും എസ്.ഐ.എസ്.എഫിലെയും നൂറോളം ജീവനക്കാർ രക്തംദാനം നടത്തി. ആലുവ ജനറൽ ആശുപത്രിയിലെ റീജിയണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്.
കെ.എം.ആർ.എൽ ഡയറക്ടർ പ്രോജക്ട്സ് ഡോ.എം.പി. രാംനവാസ്, കെ.എം.ആർ.എൽ ഓപ്പറേഷൻസ് ജനറൽ മാനേജർ എ. മണികണ്ഠൻ, എസ്.ഐ.എസ്.എഫ് കമാൻഡന്റ് കെ.എൻ. അരവിന്ദൻ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |