കൊച്ചി: തേവര സേക്രഡ് ഹാർട്ട് കോളേജിന്റെ വാർഷികാഘോഷം ഹാർട്ടി ഫെസ്റ്റ് 21ന് നടക്കും. രാവിലെ ഡിപ്പാർട്ട്മെന്റ് വിഭാഗങ്ങളുടെ നേതൃത്വത്തിലും വൈകിട്ട് വകുപ്പുകൾ ചേർന്നും പൂർവ വിദ്യാർത്ഥി- അദ്ധ്യാപക സംഗമം നടത്തും. വൈകിട്ട് ആറിന് മെഗാ കൾച്ചറൽ ഇവന്റ്. ചടങ്ങിൽ ഹാർട്ടിയൻ അലുംനി ഒഫ് ദ ഇയർ അവാർഡ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സമ്മാനിക്കും.
കളക്ടർ ഡോ. രേണുരാജ് മുഖ്യാതിഥിയാകും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കൊച്ചി മേയർ അഡ്വ.എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ്, ചലച്ചിത്രതാരങ്ങൾ, സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ അതിഥികളാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |