കളമശേരി: സി.ഐ.ടി.യു സമരത്തെ തുടർന്ന് അടച്ചുപൂട്ടിയ വി.ആർ.എൽ ലോജിസ്റ്റിക് വെയർഹൗസ് തുറക്കാൻ വേണ്ടി നടത്തിയ രണ്ടാം വട്ട ചർച്ചയിലും അന്തിമ തീരുമാനമായില്ല. റീജണൽ ജോയിന്റ് ലേബർ കമ്മീഷണർ മുമ്പാകെ മാനേജ്മെന്റ് പ്രതിനിധികളും സി.കെ.ടി.യു, ഐ.എൻ.ടി.യു.സി. നേതാക്കളും തമ്മിൽ നടന്ന ചർച്ചയിൽ യൂണിയനുകൾ പുതിയ നിർദ്ദേശങ്ങൾ സമർപ്പിച്ചു. പഴയ നിലപാട് അംഗീകരിക്കാൻ മാനേജ്മെന്റ് തയ്യാറാകാത്തതിനെ തുടർന്നാണിത്. സി.എം.ഡി അംഗീകരിക്കാൻ തയ്യാറായാൽ പ്രശ്നം അവസാനിക്കും. യൂണിയൻ നേതാക്കളായ സനോജ്മോഹൻ, ബിജിത്ത് ശശിധരൻ, സാജൻ ജോസഫ്, സുരേന്ദ്രൻ, ടി.എസ്. ഷൺമുഖദാസ് , ഷെല്ലി പി.ഫ്രാൻസിസ്, ശ്യാമളൻ, ജനറൽ മാനേജർ ശങ്കർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |